• 2 days ago
Empuraan FDFS: Left Vs BJP Following Empuraan Release |
മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസിന് പിന്നാലെ തമ്മിൽ തല്ലി ഇടത് ആർഎസ്എസ് പ്രവർത്തകർ. ‘എമ്പുരാൻ’ സിനിമയുടെ പ്രമേയത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയത്തെ ചൊല്ലിയാണ് തർക്കം. കൃത്യമായൊരു രാഷ്ട്രീയം ചിത്രത്തിൽ പറഞ്ഞുവയ്ക്കുന്നുണ്ട് തിരക്കഥാകൃത്ത് മുരളീ ​ഗോപി. ‘എമ്പുരാന്റെ’ കഥ തുടങ്ങുന്നത് തന്നെ ഉത്തരേന്ത്യയിൽനിന്നാണ്. ഗുജറാത്ത് കലാപത്തിന്റെ ഓർമപ്പെടുത്തലുകളിലൂടെയുളള ആരംഭം ഇതാണ് ചിലരെ ചൊടിപ്പിച്ചത്. ഒരു പക്കാ പാൻ ഇന്ത്യൻ പടത്തിൽ ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ പറയാൻ കാണാൻ കാണിച്ച ധെെര്യത്തിന് മുരളീ​ഗോപിക്കും പൃഥ്വിരാജിനും കയ്യടിയെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചപ്പോൾ. ട്രെയിനിന് തനിയെ തീപിടിച്ചതല്ല കോൺ​ഗ്രസിനെയും ജിഹാദികളെയും വെളളപൂശാനുളള സിനിമയെന്നും ചിലർ കമന്റുകൾ എഴുതിയതോടെ സോഷ്യൽ മീഡിയയിൽ വാക്ക് പോര് ശക്തമാണ്.

#empuraan #prithviraj

~HT.24~ED.23~PR.322~

Category

🗞
News

Recommended